Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Cricket Team

ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ളെ ത​ള്ളി​മാ​റ്റി ഇ​ന്ത്യ​ൻ വ​ണ്ട​ർ കി​ഡ് വൈ​ഭ​വ് സൂ​ര്യ​വം​ശി

കൊ​ളം​ബോ: സൂ​പ്പ​ർ ഓ​വ​ർ വ​രെ നീ​ണ്ട ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ-​ശ്രീ​ല​ങ്ക അ​ണ്ട​ർ-19 ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ ത​മ്മി​ൽ മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി. ത​ക​ർ​പ്പ​ൻ ഫോ​മി​ലു​ള്ള ഇ​ന്ത്യ​ൻ യു​വ ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി ല​ങ്ക​ൻ താ​ര​ങ്ങ​ളെ ഉ​ന്തു​ക​യും ത​ള്ളു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​വേ​ഗം വൈ​റ​ലാ​വു​ക​യാ​ണ്.

മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം നി​ർ​ണ​യി​ച്ച ആ​വേ​ശ​ക​ര​മാ​യ സൂ​പ്പ​ർ ഓ​വ​റി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ക​ളി ജ​യി​ച്ച ആ​വേ​ശ​ത്തി​ൽ അ​തി​രു​ക​ട​ന്ന രീ​തി​യി​ൽ ആ​ഘോ​ഷി​ച്ച ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​മാ​ണ് ഇ​ന്ത്യ​ൻ ക​ളി​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. പ​ര​സ്പ​രം വാ​ക്കേ​റ്റം ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ, ല​ങ്ക​ൻ താ​ര​ങ്ങ​ളി​ലൊ​രാ​ളെ വൈ​ഭ​വ് സൂ​ര്യ​വം​ശി ദേ​ഷ്യ​ത്തോ​ടെ ത​ള്ളി​മാ​റ്റു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് താ​ര​ങ്ങ​ളും അ​മ്പ​യ​ർ​മാ​രും ചേ​ർ​ന്നാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ക​ളി​യി​ലെ തോ​ൽ​വി​യും ല​ങ്ക​ൻ ക​ളി​ക്കാ​രു​ടെ സ്ലെ​ഡ്ജി​ങ്ങും ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ വ​ലി​യ നി​രാ​ശ​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

 

Sports

ശ്രേ​​യ​​സ് അ​​യ്യ​​റി​​നു പി​​ന്നാ​​ലെ ഇ​​ഷാ​​ന്‍ കി​​ഷ​​നും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി​​

2023 ഡി​​സം​​ബ​​ര്‍ കാ​​ല​​ഘ​​ട്ടം; അ​​ന്നൊ​​രു​​നാ​​ളി​​ല്‍ ര​​ണ്ട് ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളെ ബി​​സി​​സി​​ഐ സെ​​ന്‍​ട്ര​​ല്‍ ക​​രാ​​റി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി. ഒ​​ന്ന് ശ്രേ​​യ​​സ് അ​​യ്യ​​ര്‍, ര​​ണ്ട് ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍. പു​​ക​​ഞ്ഞ കൊ​​ള്ളി​​ക​​ള്‍ പു​​റ​​ത്തെ​​ന്നാ​​യി​​രു​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ള്‍ ഹെ​​ഡിം​​ഗ് നി​​ര​​ത്തി​​യ​​ത്. കാ​​ര​​ണം, ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കാ​​ന്‍ ശ്രേ​​യ​​സ് അ​​യ്യ​​റും ഇ​​ഷാ​​ന്‍ കി​​ഷ​​നും വി​​സ​​മ്മ​​തി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ​​ല്ലാം സൈ​​ഡ് ബെ​​ഞ്ചി​​ല്‍ ഇ​​രി​​ക്കേ​​ണ്ടി​​വ​​ന്ന​​തി​​നാ​​ല്‍ ദേ​​ശീ​​യ ഡ്യൂ​​ട്ടി​​യോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍ ചെ​​യ്ത കു​​റ്റം. അ​​തും ഇ​​ന്ത്യ​​യു​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ. ഐ​​പി​​എ​​ല്ലി​​ലും ആ​​ഭ്യ​​ന്ത​​ര​​ത്തി​​ലും മി​​ന്നും പ്ര​​ക​​ട​​ന​​ത്തോ​​ടെ ശ്രേ​​യ​​സ് അ​​യ്യ​​ര്‍ 2024ല്‍ ​​ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​ത്തി. പ​​ടി​​ക്കു പു​​റ​​ത്തു​​ത​​ന്നെ​​യാ​​യി​​രു​​ന്ന ഇ​​ഷാ​​ന്‍ കി​​ഷ​​നെ​​ത്തേ​​ടി​​യും ഒ​​ടു​​വി​​ല്‍ ബി​​സി​​സി​​ഐ​​യു​​ടെ വി​​ളി​​യെ​​ത്തി. അ​​താ​​ക​​ട്ടെ, 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​​ക്കു​​ള്ള വി​​ളി​​യാ​​യി​​രു​​ന്നു.

ആ​​ഭ്യ​​ന്ത​​രം​​വ​​ഴി തി​​രി​​ച്ചെ​​ത്തി

2025 സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ഷാ​​ന്‍ കി​​ഷ​​നു ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വ് എ​​ളു​​പ്പ​​മാ​​ക്കി​​യ​​ത്. ര​​ണ്ട് വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ഇ​​ഷാ​​ന്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ജാ​​ര്‍​ഖ​​ണ്ഡി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു ഇ​​ടം​​കൈ ബാ​​റ്റ​​റും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍. 2026 ലോ​​ക​​ക​​പ്പി​​നു​​ള്ള ബാ​​ക്ക​​പ്പ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​ണ് ഈ 27​​കാ​​ര​​ന്‍. 2025 മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ 49 പ​​ന്തി​​ല്‍ 101 റ​​ണ്‍​സു​​മാ​​യി ടീ​​മി​​നെ ക​​ന്നി​​ക്കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​ത് ഇ​​ഷാ​​നാ​​യി​​രു​​ന്നു. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ 197.32 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ 571 റ​​ണ്‍​സു​​മാ​​യി ടോ​​പ് സ്‌​​കോ​​റ​​റാ​​യ​​തും ഇ​​ഷാ​​ന്‍​ത​​ന്നെ.

ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വും ആ​​ഭ്യ​​ന്ത​​ര​​ത്തി​​ലെ മി​​ക​​വി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു. 2025 ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി​​യി​​ല്‍ അ​​ട​​ക്കം ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ മി​​ക​​വ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​നു ഗു​​ണം ചെ​​യ്തു. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ താ​​രം നി​​ല​​വി​​ല്‍ വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ലേ​​ക്ക് ക​​രു​​ണ്‍ നാ​​യ​​ര്‍ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു.

ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍

വൈ​​റ്റ് ബോ​​ളി​​ല്‍ ടോ​​പ് ഓ​​ര്‍​ഡ​​റി​​ല്‍ ക​​ളി​​ക്കാ​​ന്‍ പ​​റ്റി​​യ ബാ​​റ്റ​​റാ​​ണ് ഇ​​ഷാ​​ന്‍ എ​​ന്നാ​​ണ് ബി​​സി​​സി​​ഐ ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റി​​ന്‍റെ വി​​ശദീ​​ക​​ര​​ണം. 2023 ന​​വം​​ബ​​റി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20​​യി​​ലാ​​ണ് ഇ​​ഷാ​​ന്‍ അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്. 2025 ഐ​​പി​​എ​​ല്ലി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി ഒ​​രു സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ ഇ​​ഷാ​​ന്‍റെ ക​​ന്നി സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു അ​​ത്.

ഇ​​ന്ത്യ​​ക്കാ​​യി 32 ട്വ​​ന്‍റി-20​​യി​​ല്‍​നി​​ന്ന് ആ​​റ് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യ​​ട​​ക്കം 796 റ​​ണ്‍​സ് നേ​​ടി. 123.37 ആ​​ണ് സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. ര​​ണ്ട് ടെ​​സ്റ്റും 27 ഏ​​ക​​ദി​​ന​​വും ക​​ളി​​ച്ച രാ​​ജ്യാ​​ന്ത​​ര പ​​രി​​ച​​യ​​വും ഇ​​ഷാ​​നു സ്വ​​ന്തം.

Sports

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ര​​ണ്ട് പു​​തു​​മു​​ഖ​​ങ്ങ​​ള്‍

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ജി. ​​ക​​മാ​​ലി​​നി, വൈ​​ഷ്ണ​​വി ശ​​ര്‍​മ എ​​ന്നി​​വ​​ര്‍​ക്ക് സീ​​നി​​യ​​ര്‍ ടീ​​മി​​ലേ​​ക്കു ക്ഷ​​ണം.

ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള 15 അം​​ഗ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഇ​​രു​​വ​​രും ഇ​​ടം​​നേ​​ടി. ഹ​​ര്‍​മ​​ന്‍​പ്രീ​​ത് കൗ​​ര്‍ ക്യാ​​പ്റ്റ​​നും സ്മൃ​​തി മ​​ന്ദാ​​ന വൈ​​സ് ക്യാ​​പ്റ്റ​​നു​​മാ​​യു​​ള്ള ടീ​​മി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം 21നാ​​ണ്.

അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു ന​​ട​​ക്കും. തു​​ട​​ര്‍​ന്നു​​ള്ള മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ടം സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്.

Sports

ഹോം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​53 വ​​ര്‍​ഷ​​ത്തെ ഏ​​റ്റ​​വും മോ​​ശം അ​​വ​​സ്ഥ​​യി​​ല്‍

ര​​ണ്ടു​​ദി​​ന​​ത്തി​​ന​​പ്പു​​റം ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ഗോ​​ഹ​​ട്ടി​​യി​​ല്‍ അ​​ര​​ങ്ങേ​​റും. ഹോം ​​ടെ​​സ്റ്റു​​ക​​ളി​​ല്‍ ക​​ഴി​​ഞ്ഞ 53 വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ദ​​യ​​നീ​​യ അ​​വ​​സ്ഥ​​യി​​ലൂ​​ടെ​​യാ​​ണ് ടീം ​​ഇ​​ന്ത്യ ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്; അ​​വ​​സാ​​നം ക​​ളി​​ച്ച ആ​​റ് ടെ​​സ്റ്റി​​ല്‍ നാ​​ലി​​ലും തോ​​ല്‍​വി.

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ മൂ​​ന്നും ഇ​​പ്പോ​​ള്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ഒ​​ന്നും. ഇ​​തി​​നി​​ടെ ബ​​ല​​ഹീ​​ന​​രാ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ 2-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തു​​മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ മേ​​ന്മ. ഇ​​ന്ത്യ പി​​ച്ചി​​ല്‍ ഒ​​രു​​ക്കു​​ന്ന സ്പി​​ന്‍ കെ​​ണി ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന ബൗ​​ള​​ര്‍​മാ​​രു​​മാ​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍ എ​​ത്തു​​ന്ന​​ത്. എ​​തി​​രാ​​ളി​​ക​​ളു​​ടെ സ്പി​​ന്നി​​ന് ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​ര്‍​മാ​​ര്‍​ക്ക് മ​​റു​​പ​​ടി​​യി​​ല്ലാ​​താ​​യി​​രി​​ക്കു​​ന്ന​​താ​​ണ് നി​​ല​​വി​​ലെ തോ​​ല്‍​വി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​നം.

2017-2024 കാ​​ല​​ഘ​​ട്ടം

ഇ​​തി​​നു മു​​മ്പ് ഇ​​ന്ത്യ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ നാ​​ലു ടെ​​സ്റ്റി​​ല്‍ പൊ​​ട്ടി​​യ​​ത് 2017 ഫെ​​ബ്രു​​വ​​രി​​ക്കും 2024 ജ​​നു​​വ​​രി​​ക്കും ഇ​​ട​​യി​​ലാ​​യി​​രു​​ന്നു. അ​​താ​​യ​​ത് 2017 മു​​ത​​ല്‍ 2024വ​​രെ​​യു​​ള്ള ഏ​​ഴ് വ​​ര്‍​ഷ​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ നാ​​ല് ഹോം ​​ടെ​​സ്റ്റ് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ത്. എ​​ന്നാ​​ല്‍, ക​​ഴി​​ഞ്ഞ 13 മാ​​സ​​ത്തി​​നി​​ടെ നാ​​ല് തോ​​ല്‍​വി​​യു​​മാ​​യി ഗൗ​​തം ഗം​​ഭീ​​ര്‍ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ ത​​ല​​താ​​ഴ്ത്തി നി​​ല്‍​ക്കു​​ന്നു. നി​​ല​​വി​​ലൈ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി​​യാ​​ണെ​​ങ്കി​​ല്‍ 29.28. ബൗ​​ളിം​​ഗ് ശ​​രാ​​ശ​​രി 24.04ഉം.

2017 ​​ഫെ​​ബ്രു​​വ​​രി 23നും 2024 ​​സെ​​പ്റ്റം​​ബ​​റി​​നും ഇ​​ട​​യി​​ല്‍ ഇ​​ന്ത്യ സ്വ​​ന്തം ത​​ട്ട​​ക​​ത്ത് ക​​ളി​​ച്ച​​ത് 34 ടെ​​സ്റ്റ്. അ​​തി​​ല്‍ 25 എ​​ണ്ണ​​ത്തി​​ലും ജ​​യി​​ച്ചു. പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് വെ​​റും നാ​​ല് എ​​ണ്ണ​​ത്തി​​ല്‍ മാ​​ത്രം. 2024 ഒ​​ക്ടോ​​ബ​​ര്‍ മു​​ത​​ല്‍ ആ​​റ് ടെ​​സ്റ്റ് ക​​ളി​​ച്ച​​തി​​ല്‍ നാ​​ലി​​ലും പ​​രാ​​ജ​​യം, ര​​ണ്ട് ജ​​യം. ഒ​​രു മ​​ത്സ​​രം​​പോ​​ലും ഫ​​ല​​മി​​ല്ലാ​​തി​​രു​​ന്നി​​ല്ല എ​​ന്നു​​മാ​​ത്രം.

മി​​ക​​ച്ച ടീ​​മാ​​യി​​രു​​ന്നു

2017-2024 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഹോം ​​ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 25 ജ​​യ​​വും നാ​​ല് തോ​​ല്‍​വി​​യും അ​​ഞ്ച് സ​​മ​​നി​​ല​​യു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ റി​​സ​​ള്‍​ട്ട്. ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 6.250. അ​​ക്കാ​​ല​​ത്ത് ഹോം ​​ടെ​​സ്റ്റ് പ്ര​​ക​​ട​​ന​​ത്തി​​ല്‍ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച റി​​സ​​ള്‍​ട്ടും ടീം ​​ഇ​​ന്ത്യ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത്. അ​​താ​​യ​​ത് ഇ​​ന്ത്യ​​ന്‍ മ​​ണ്ണി​​ല്‍ ടീം ​​ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കു​​ക എ​​തി​​രാ​​ളി​​ക​​ള്‍​ക്ക് വി​​ഷ​​മ​​മേ​​റി​​യ സം​​ഭ​​വ​​മാ​​യി​​രു​​ന്നു.

2017-2024 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ 35 ഹോം ​​ടെ​​സ്റ്റ് ക​​ളി​​ച്ചു. ത​​ട്ട​​ക​​ത്തി​​ലെ ടെ​​സ്റ്റി​​ല്‍ ഓ​​സീ​​സ് പൊ​​ട്ടി​​യ​​ത് അ​​ഞ്ച് എ​​ണ്ണ​​ത്തി​​ല്‍. ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 5.000. ഇ​​ന്ത്യ​​ക്കു (6.250) പി​​ന്നി​​ല്‍ ര​​ണ്ടാ​​മ​​ത്.

53 വ​​ര്‍​ഷ​​ത്തി​​നു മു​​മ്പ്

ത​​ട്ട​​ക​​ത്തി​​ലെ ആ​​റ് ടെ​​സ്റ്റി​​നി​​ടെ നാ​​ല് എ​​ണ്ണ​​ത്തി​​ല്‍ ഇ​​തി​​നു മു​​മ്പ് ടീം ​​ഇ​​ന്ത്യ പൊ​​ട്ടി​​യ​​ത് 1969-72 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍. അ​​ന്ന് ഓ​​സ്‌​​ട്രേ​​ലി​​യ, ഇം​​ഗ്ല​​ണ്ട് ടീ​​മു​​ക​​ളോ​​ടാ​​യി​​രു​​ന്നു ആ​​റ് മ​​ത്സ​​ര​​ത്തി​​നി​​ടെ നാ​​ല് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ത്. അ​​ന്ന് ഇ​​ന്ത്യ ക്രി​​ക്ക​​റ്റി​​ലെ വ​​ന്‍​ശ​​ക്തി​​യാ​​യി​​ട്ടി​​ല്ലെ​​ന്ന​​തും ച​​രി​​ത്രം. അ​​തി​​നു മു​​മ്പു ന​​ട​​ന്ന 25 ഹോം ​​ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക് 5-4 ആ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ടോ​​സ് ഭാ​​ഗ്യം

നി​​ല​​വി​​ല്‍ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട അ​​വ​​സാ​​ന നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മൂ​​ന്ന് എ​​ണ്ണ​​ത്തി​​ലും ടോ​​സ് ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട ഇ​​ന്ത്യ, അ​​വ​​സാ​​ന ദി​​ന​​ങ്ങ​​ളി​​ല്‍ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സ് ക​​ളി​​ക്കേ​​ണ്ടി​​വ​​ന്നു. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ ബം​​ഗ​​ളൂ​​രു​​വി​​ലെ തോ​​ല്‍​വി മ​​റ്റൊ​​രു പ്ര​​ശ്‌​​ന​​മാ​​യി​​രു​​ന്നു. ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ​​ക്ക് പി​​ച്ചി​​ന്‍റെ സ്വ​​ഭാ​​വം മ​​ന​​സി​​ലാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത് ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 46നു ​​പു​​റ​​ത്താ​​യി.

എ​​ന്നാ​​ല്‍, ടോ​​സ് ഭാ​​ഗ്യം പ്ര​​ശ്‌​​ന​​മാ​​ണോ..? അ​​ല്ലെ​​ന്നു​​ത്ത​​രം. കാ​​ര​​ണം, 2017-2024 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ 16 ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​ക്കു ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബൗ​​ള്‍ ചെ​​യ്യേ​​ണ്ടി​​വ​​ന്നു. എ​​ന്നി​​ട്ടും 11 ജ​​യം ഇ​​ന്ത്യ നേ​​ടി, മൂ​​ന്ന് എ​​ണ്ണ​​ത്തി​​ല്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു തോ​​റ്റ​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ-​​ഇം​​ഗ്ല​​ണ്ട് ടീ​​മു​​ക​​ള്‍​ക്കെ​​തി​​രാ​​യ 12 ടെ​​സ്റ്റി​​ല്‍ 7-3 ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ജ​​യ-​​പ​​രാ​​ജ​​യ ക​​ണ​​ക്ക്.

Sports

ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ മുതൽ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ

കോ​​​​ൽ​​​​ക്ക​​​​ത്ത: ലോ​​​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ​​ചാ​​​​ന്പ്യ​​​​ന്മാ​​​​രെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ടീം ​​​​നാ​​​​ളെ കോ​​​​ൽ​​​​ക്ക​​​​ത്ത ഈ​​​​ഡ​​​​ൻ ഗാ​​​​ർ​​​​ഡ​​​​ൻസിൽ വ​​​​സ​​​​ന്തം വി​​​​രി​​​​യി​​​​ക്കാ​​​​നി​​​​റ​​​​ങ്ങും. ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ടെ​​​​സ്റ്റ് ക​​​​ളി​​​​ക്കാ​​​​ത്ത എ​​​​ട്ട് താ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ വ​​​​ര​​​​വെ​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ശ്ര​​​​ദ്ധ​​​​നേ​​​​ടി​​​​യ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ പ്രോ​​​​ട്ടീ​​​​സ് പെ​​​​രു​​​​മ​​​​കാ​​​​ട്ടു​​​​മോ എ​​​​ന്നാ​​ണ് സു​​പ്ര​​ധാ​​ന ചോ​​ദ്യം. മി​​​​ക​​​​ച്ച ഫോ​​​​മി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ നി​​​​ര​​​​യ്ക്കെ​​​​തി​​​​രേ പ്രോ​​ട്ടീ​​സ് യു​​വ സം​​ഘ​​ത്തി​​ന്‍റെ പ്ര​​​​ക​​​​ട​​​​നം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും.

2000നു ​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​യി​​​​ൽ പ​​​​ര​​​​ന്പ​​​​ര നേ​​​​ട്ട​​​​മി​​​​ല്ലാ​​​​ത്ത ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക കൈ​​​​യെ​​​​ത്തും ദൂ​​​​ര​​​​ത്ത് ക​​​​പ്പ് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന ദു​​​​ർ​​​​വി​​​​ധി ലോ​​​​ക ടെ​​​​സ്റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് സ്വ​​​​ന്ത​​​​മാ​​​​ക്കി മ​​​​റി​​​​ക​​​​ട​​​​ന്ന​​​​തു​​​​പോ​​​​ലെ ഇ​​​​ന്ത്യ​​​​ൻ മ​​​​ണ്ണി​​​​ൽ ക​​​​രു​​​​ത്തു​​​​കാ​​​​ട്ടു​​​​മോ എ​​​​ന്ന​​​​താ​​​​ണ് കാ​​​​ണേ​​​​ണ്ട​​​​ത്. ര​​​​ണ്ട് ടെ​​​​സ്റ്റു​​​​ക​​​​ള​​​​ട​​​​ങ്ങു​​​​ന്ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​ണ് നാ​​​​ളെ തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​ന്ന​​​​ത്.

ക​​​​രു​​​​ത്ത​​​​രാ​​​​ണ്

ഇ​​​​ന്ത്യ​​​​ൻ മ​​​​ണ്ണി​​​​ൽ ടെ​​​​സ്റ്റ് പ​​രി​​ച​​യസ​​​​ന്പ​​​​ത്തി​​​​ല്ലാ​​​​ത്ത എ​​​​ട്ട് താ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങു​​​​ന്ന സം​​ഘ​​മാ​​ണെ​​ങ്കി​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ എ​​ഴു​​തി​​ത്ത​​ള്ളാ​​ൻ സാ​​ധി​​ക്കി​​ല്ല. 15 അം​​​​ഗ ടീ​​​​മി​​​​ൽ ക്യാ​​​​പ്റ്റ​​​​ൻ തെം​​​​ബ ബൗ​​മ, ഓ​​​​പ്പ​​​​ണ​​​​ർ എ​​​​യ്ഡ​​​​ൻ മാ​​​​ക്രം, പേ​​​​സ​​​​ർ ക​​​​ഗിസോ റ​​​​ബാ​​​​ഡ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​​​ത്സ​​​​ര​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​ത്. ബാ​​​​റ്റ​​​​ർ സു​​​​ബൈ​​​​യ്ർ ഹം​​​​സ, സ്പി​​​​ന്ന​​​​ർ സെ​​​​നു​​​​റാ​​​​ൻ മു​​​​ത്തു​​​​സാ​​​​മി എ​​​​ന്നി​​​​വ​​​​ർ 2019ലെ ​​​​പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ലും സി​​​​മോ​​​​ണ്‍ ഹാ​​​​ർ​​​​മ​​​​ർ 2015ലെ ​​​​പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ എ ​​ടീ​​​​മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പ​​​​രി​​​​ചി​​​​ത​​​​ര​​​​ല്ല

ഓ​​​​പ്പ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ റ​​​​യാ​​​​ൻ റി​​​​ക്കി​​​​ൾ​​​​ട്ട​​​​ണ്‍, ടോ​​​​ണി ഡി. ​​​​സോ​​​​ർ​​​​സി, മ​​​​ധ്യ​​​​നി​​​​ര ബാ​​​​റ്റ​​​​ർ ഡെ​​​​വാ​​​​ൾ​​​​ഡ് ബ്രെ​​​​വി​​​​സ്, ട്രി​​​​സ്റ്റ​​​​ൺ സ്റ്റ​​​​ബ്സ്, സ്പി​​​​ന്ന​​​​ർ കെ​​​​യ്ൽ വെ​​​​റെ​​​​യ്ൻ, ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ വി​​​​യാ​​​​ൻ മ​​​​ൾ​​​​ഡ​​​​ർ, പേ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ മാ​​​​ർ​​​​ക്കോ യാ​​​​ൻ​​​​സ​​​​ൻ, കോ​​​​ർ​​​​ബി​​​​ൻ ബോ​​​​ഷ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ടെ​​​​സ്റ്റ് ക​​​​ളി​​​​ക്കാ​​​​ത്ത താ​​​​ര​​​​ങ്ങ​​​​ൾ. റി​​​​ക്കി​​​​ൾ​​​​ട്ട​​​​നും ബ്രെ​​​​വി​​​​സും ഐ​​​​പി​​​​എ​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ൻ സാ​​​​ഹ​​​​ച​​​​ര്യം അ​​​​റി​​​​ഞ്ഞ​​​​വ​​​​രാ​​​​ണ്. ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ റി​​​​ക്കി​​​​ൾ​​​​ട്ട​​​​ൻ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ് താ​​​​ര​​​​വും ബ്രെ​​​​വി​​​​സ് ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സ് ടീം ​​​​അം​​​​ഗ​​​​വു​​​​മാ​​​​ണ്. പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ പ​​​​ര​​​​ന്പ​​​​ര​​​​യോ​​​​ടെ ഫോ​​​​മി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​നും റി​​​​ക്കി​​​​ൾ​​​​ട്ട​​​​ണ് സാ​​​​ധി​​​​ച്ചു.
ചി​​​​ല്ല​​​​റ​​​​ക്കാ​​​​ര​​​​ല്ല!

ഇ​​​​ന്ത്യ​​​​ൻ മ​​​​ണ്ണി​​​​ൽ പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ത്തി​​​​ല്ലെ​​​​ങ്കി​​​​ലും മി​​​​ക​​​​വി​​​​ൽ മു​​​​ന്നി​​​​ലാ​​​​ണ് ഈ ​​​​എ​​​​ട്ട് താ​​​​ര​​​​ങ്ങ​​​​ളും. പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ ന​​​​ട​​​​ന്ന അ​​​​വ​​​​സാ​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ സെ​​​​ഞ്ചു​​​​റി​​​​യും അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യും നേ​​​​ടി​​​​യ താ​​​​ര​​​​മാ​​​​ണ് ടോ​​​​ണി സോ​​​​ർ​​​​സി. ടോ​​​​പ്- മി​​​​ഡി​​​​ൽ ഓ​​​​ർ​​​​ഡ​​​​റി​​​​ൽ മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തു​​​​ന്ന സ്റ്റ​​​​ബ്സ് മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണ്. ഐ​​​​പി​​​​എ​​​​ൽ മ​​​​ത്സ​​​​ര​​​​പ​​​​രി​​​​ച​​​​യ​​​​വും താ​​​​ര​​​​ത്തി​​​​നു​​​​ണ്ട്.

വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​ർ വെ​​​​റെ​​​​യ്ന്‍റെ മി​​​​ന്നും ഫോം ​​​​ക​​​​രു​​​​ത്താ​​​​കും. നാ​​​​ലു സെ​​​​ഞ്ചു​​​​റി​​​​യും മൂ​​​​ന്ന് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യും വെ​​​​റെ​​​​യ്നു​​​​ണ്ട്. പേ​​​​സാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ റ​​​​ബാ​​​​ഡ​​​​യ്ക്ക് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി മാ​​​​ർ​​​​കോ യാ​​​​ൻ​​​​സ​​​​നും കോ​​​​ർ​​​​ബി​​​​ൻ ബോ​​​​ഷും. ഇ​​​​രു​​​​വ​​​​രും മി​​​​ക​​​​വു​​​​ള്ള ബൗ​​​​ള​​​​ർ​​​​മാ​​​​ർ. പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ന്ന​​​​നാ​​​​യ സ്പി​​​​ന്ന​​​​ർ കേ​​​​ശ​​​​വ് മ​​​​ഹാ​​​​രാ​​​​ജി​​​​ന്‍റെ ഫോം ​​​​നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും.

അ​​​​തേ​​​​സ​​​​മ​​​​യം, 2015, 2019 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ട ടീ​​മ​​ല്ല നി​​ല​​വി​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. തെം​​ബ ബൗ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ്രോ​​ട്ടീ​​സ് ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ജേ​​താ​​ക്ക​​ളാ​​ണ്. മാ​​ത്ര​​മ​​ല്ല, 2023​​ൽ ​​ഷു​​​​ക്രി കോ​​​​ണ്‍​റാ​​​​ഡ് കോ​​​​ച്ചാ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​തു​​​​വ​​​​രെ ഒ​​​​രു പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ​​പോ​​​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തോ​​​​ൽ​​​​വി അ​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​തും ശ്ര​​ദ്ധേ​​യം.

Latest News

Corehub Up